കോഴിക്കോട് യുവാവിനെ കാണാനില്ലെന്ന് പരാതി
34കാരനായ ദിലീഷിനെയാണ് കാണാതായത്

കോഴിക്കോട്: യുവാവിനെ കാണാനില്ലെന്ന് പരാതി. പറമ്പിൽ കടവ് പറമ്പിൽ ദിലീഷ് (34-മുത്തു)നെയാണ് കാണാതായത്. ഇയാളെ കഴിഞ്ഞ 24 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ ചേവായൂർ പൊലീസിൽ പരാതി നൽകി. കാണാതായ ദിവസം രാവിലെ 10ന് വീട്ടിൽ നിന്നും ഇറങ്ങിപോയതിനു ശേഷം തിരികെ എത്തിയിട്ടില്ല.
വെളുത്ത നിറം ഏതാണ്ട് 170സെ.മീ ഉയരം. കാണാതാകുമ്പോൾ വെള്ളയും പച്ചയും നിറത്തിലുള്ള ചെക്ക് ഷർട്ടും കറുത്ത പാന്റ്സുമാണ് വേഷം. വലതുകൈയിൽ ടാറ്റൂ കുത്തിയിട്ടുണ്ട്.
വിവരം ലഭിക്കുന്നവർ ചേവായൂർ പൊലീസിൽ വിവവമറിയിക്കണം-
0495-2371403, 9497987182
Next Story
Adjust Story Font
16

