Quantcast

എൻ.ഐ.ടി ക്വാട്ടേഴ്‌സിൽ ദമ്പതികളെ തീ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി

പുലർച്ചെ നാലു മണിയോടു കൂടെയായിരുന്നു സംഭവം. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    6 Oct 2022 8:58 AM IST

എൻ.ഐ.ടി ക്വാട്ടേഴ്‌സിൽ ദമ്പതികളെ തീ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി
X

കോഴിക്കോട്: എൻ.ഐ.ടി ക്വാട്ടേഴ്‌സിൽ ദമ്പതികളെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാലു മണിയോടു കൂടെയായിരുന്നു സംഭവം. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. പാചകവാതക സിലിണ്ടർ അടുക്കളയിൽ നിന്നും റൂമിലേക്ക് മാറ്റി തീ കത്തിക്കുകയായിരുന്നു എന്നാണ് സംശയം. പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സുദർശൻ, ഫയർഫോഴ്‌സ്, എസ്.ഐ അബ്ദുൾ റഹ്മാൻ, കുന്ദമംഗലം എസ്.ഐ അഷ്‌റഫ് തുടങ്ങിയവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story