നാലുവർഷ ബിരുദം ഉന്നത വിദ്യാഭ്യാസത്തെ തകർക്കും; ഉദ്ഘാടന വേദിയിൽ എ.ഐ.ഡി.എസ്.ഒ പ്രതിഷേധം
ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

തിരുവനന്തപുരം: നാലുവർഷ ബിരുദത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധം നടത്തി എ.ഐ.ഡി.എസ്.ഒ. നാലുവർഷ ബിരുദം ഉന്നത വിദ്യാഭ്യാസത്തെ തകർക്കുമെന്നും നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
പരിപാടിയുടെ ഉദ്ഘാടനം നടക്കുന്ന വുമൺസ് കോളേജിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Next Story
Adjust Story Font
16

