കണ്ണൂർ ആറളം ഫാമിൽ നാടൻ തോക്ക് കണ്ടെത്തി
നാലാം ബ്ലോക്കിലെ പൊട്ടിമലയിലാണ് തോക്ക് കണ്ടെത്തിയത്

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ നാടൻ തോക്ക് കണ്ടെത്തി. നാലാം ബ്ലോക്കിലെ പൊട്ടിമലയിലാണ് തോക്ക് കണ്ടെത്തിയത്. ആനയുടെ കരച്ചിൽ കേട്ടതിനെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ചെത്തുതൊഴിലാളിയെ ആന ആക്രമിച്ചിരുന്നു.
എട്ട് കഷ്ണങ്ങളായി ഒടിഞ്ഞ നിലയിലായിരുന്നു ലൈസന്‍സ് ഇല്ലാത്ത തോക്ക് കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് സ്ഥീരീകരിച്ചിട്ടില്ല.
വാർത്ത കാണാം:
Next Story
Adjust Story Font
16

