പാലക്കാട് വടക്കഞ്ചേരിയിൽ മരം വീണ് വീട് തകർന്നു; നാലുപേർക്ക് പരിക്ക്
പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ മരം വീണ് വീട് തകർന്ന് നാലുപേർക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകൻ മണികണ്ഠൻ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകൻ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു മകൻ ജോനേഷ് (20) പരിക്കില്ലാതെ രക്ഷപ്പെട്ടു.
പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.
ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയിൽ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളിൽ വീഴുകയായിരുന്നു.
Next Story
Adjust Story Font
16

