Quantcast

മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി

പുലിയെയും കുഞ്ഞുങ്ങളെയും കണ്ട സാഹചര്യത്തിൽ ആർ.ആർ.ടി സംഘം മേഖലയിൽ തിരച്ചിൽ നടത്തുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-01-16 17:33:06.0

Published:

16 Jan 2023 10:59 PM IST

മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി
X

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലി. വഴിയാത്രക്കാരാണ് പുലിയെയും രണ്ട് കുഞ്ഞിനെയും കണ്ടത്. കെ.എസ്.ഇ.ബിയുടെ കോർട്ടേഴ്‌സിന് സമീപം റോഡിനോട് ചേർന്നാണ് പുലിയെ കണ്ടത്.

വനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗ്രാമമാണ് തത്തേങ്ങലം. സ്ഥലത്ത് നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. പുലി നേരത്തെ വളർത്തു മൃഗങ്ങളെയും കോഴിഫാമിൽ കയറി കോഴികളെയും കൊന്നിരുന്നു. പുലിയെയും കുഞ്ഞുങ്ങളെയും കണ്ട സാഹചര്യത്തിൽ ആർ.ആർ.ടി സംഘം മേഖലയിൽ തിരച്ചിൽ നടത്തുകയാണ്. രണ്ട് കുഞ്ഞുങ്ങൾ കൂടി ഉള്ളതിനാൽ പുലി കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഏതാണ്ട് രാത്രി 9.30 ന് ശേഷമാണ് വഴിയാത്രക്കാർ പുലിയെ കണ്ടത്. നേരത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയാണോ ഇത് എന്നതിൽ വ്യക്തതയില്ല.


TAGS :

Next Story