Quantcast

മണ്ണാർക്കാട് 16കാരിയെ അയല്‍വാസി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി

ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

MediaOne Logo

Web Desk

  • Updated:

    2021-08-24 06:21:55.0

Published:

24 Aug 2021 11:35 AM IST

മണ്ണാർക്കാട് 16കാരിയെ അയല്‍വാസി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി
X

പാലക്കാട് മണ്ണാർക്കാട് 16കാരിയെ അയല്‍വാസിയായ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. കഴുത്തില്‍ തുണി മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നും ശബ്ദം കേട്ട് വന്ന മുത്തശിക്കു നേരെയും ആക്രമണമുണ്ടായെന്നും ബന്ധുക്കൾ പറയുന്നു.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഈ സമയം പെണ്‍കുട്ടിയും ഇളയസഹോദരനും മുത്തശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ട മുത്തശി ഓടിയെത്തുകയായിരുന്നു. മുത്തശിയെ കണ്ടതോടെ യുവാവ് ഇവരെ ചവിട്ടി താഴെയിട്ടു. പിന്നീട് ഇയാള്‍ ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പലതവണ പെണ്‍കുട്ടി രക്തം ഛര്‍ദിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ബന്ധുക്കളുടെ പരാതിയില്‍ മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി.



TAGS :

Next Story