സ്വർണപ്പാളി മോഷണം: 'ഉത്തരവാദി തിരുവാഭരണ കമ്മീഷണര്‍,ശബരിമലയിൽ പലതും കലങ്ങി തെളിയാനുണ്ട്'; എ.പത്മകുമാർ
ഒന്നര കിലോ സ്വർണം അമ്പതു പവനായി കുറഞ്ഞുവെങ്കിൽ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണെന്നും പത്മകുമാര്‍

പത്തനംതിട്ട: സ്വർണപ്പാളി മോഷണത്തിൽ ഉത്തരവാദി തിരുവാഭരണ കമ്മീഷണറെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ..ഒന്നര കിലോ സ്വർണം അമ്പതു പവനായി കുറഞ്ഞുവെങ്കിൽ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണ്.ശബരിമലയിൽ ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്.അന്വേഷണം നടക്കട്ടെയെന്നും പത്മകുമാർ ആവർത്തിച്ചു.
ഒരു പ്രസിഡന്റ് വിചാരിച്ചാല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റാന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ക്ക് അറിയാവുന്നകാര്യമാണെന്ന് എ പത്മകുമാര്‍ പറഞ്ഞു.
വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും സംശയം പത്മകുമാർ പ്രകടിപ്പിച്ചു. 1999ല്‍ സ്വര്‍ണപ്പാളി വെക്കാന്‍ വേണ്ടി വിജയ് മല്യ ചുമതലപ്പെടുത്തിയവര്‍ കിലോ കണക്കിന് സ്വര്‍ണത്തിന്റെ കണക്ക് പറയുന്നു. അതും പരിശോധിക്കട്ടെ. അന്നത്തെ കാലത്ത് ചെയ്തവരും ചെയ്യിപ്പിച്ചവരും ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്ന് എ.പത്മകുമാർ ആവശ്യപ്പെട്ടു.
അതേസമയം, സ്വർണപ്പാളിയിൽ എല്ലാകാര്യങ്ങളും അന്വേഷിക്കട്ടയെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതികരിച്ചു. സ്പോൺസർമാരുടെ കാര്യത്തിൽ ഇനി വ്യവസ്ഥ കൊണ്ടുവരും.ഉണ്ണികൃഷ്ണൻ പോറ്റി ദുരൂഹതയുള്ളയാളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളിപ്പറയാൻ വി.ഡി.സതീശൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.2019ൽ നടന്നതൊക്കെ അന്വേഷിക്കട്ടെ. വ്യവസ്ഥയോട് കൂടിയാണ് തങ്ങള്‍ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

