Quantcast

നോർത്ത് പറവൂരിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം സ്വദേശി അമല ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    5 Sep 2022 7:50 AM GMT

നോർത്ത് പറവൂരിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി
X

കൊച്ചി: എറണാകുളം നോർത്ത് പറവൂരിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അമല ആണ് മരിച്ചത്. ഭർതൃ വീട്ടിലെ പ്രശ്നങ്ങൾ ആണ് മരണത്തിന് കാരണമെന്ന് അമലയുടെ ബന്ധുക്കൾ ആരോപിച്ചു.

അമല ഗർഭിണി ആണെന്ന് അറിയിച്ചിരുന്നില്ല. മരണത്തിൽ ദുരൂഹത ഉണ്ടെന്നും കുടുംബം പറഞ്ഞു . പറവൂരിൽ ഓട്ടോ ഡ്രൈവറായ രഞ്ജിത് ആണ് അമലയുടെ ഭർത്താവ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.

TAGS :

Next Story