നിലമ്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണം
15,000ത്തിൽ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. വിജയം ഉറപ്പാണെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെയും പ്രതീക്ഷ

നിലമ്പൂർ: നിലമ്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വോട് ഉറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിലായിരിക്കും. വോട്ടർമാർക്ക് വോട്ടേഴ്‌സ് സ്ലിപ് നൽകാനായി പാർട്ടി പ്രവർത്തകർ വീട്ടുകളിൽ കയറിയിറങ്ങും. കൂടെ വോട്ടും ഉറപ്പിക്കും. ചുങ്കത്തറ മാർത്തോമാ ഹയർസെക്കന്ററി സ്‌കൂളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുക. ഉച്ചയോടെ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയാകും.
നാളെയാണ് വോട്ടെടുപ്പ്. പ്രചാരണം കഴിയുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഇന്നലെ നടന്ന കലാശക്കൊട്ടിൽ വലിയ ജനസാന്നിധ്യമാണുണ്ടായിരുന്നത്. വിജയം ഉറപ്പാണെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. 15,000 ത്തിൽ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ
Next Story
Adjust Story Font
16

