Quantcast

തിരുവനന്തപുരം കിളിമാനൂരിൽ വിദ്യാർഥിക്ക് ക്രൂരമർദനം

കിളിമാനൂർ ബസ് സ്റ്റാന്‍റിൽ വെച്ചാണ് വിദ്യാർഥികള്‍ തമ്മിൽ സംഘർഷം ഉണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-03-30 14:36:10.0

Published:

30 March 2023 8:02 PM IST

student,  brutally beaten,  Kilimanoor, Thiruvananthapuram
X

തിരുവനന്തപുരം: കിളിമാനൂരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ഇതേ സ്കുളിലെ വിദ്യാർഥികളാണ് മർദിച്ചത്. കിളിമാനൂർ ബസ് സ്റ്റാന്‍റിൽ വെച്ചാണ് വിദ്യാർഥികള്‍ തമ്മിൽ സംഘർഷം ഉണ്ടായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാർഥികള്‍ തമ്മിൽ വാക്കേറ്റങ്ങള്‍ ഉണ്ടായിരുന്നു. ഒരു വിദ്യാർഥിയെ വിദ്യാർഥികള്‍ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ അക്രമത്തിന് ഇരയായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.

TAGS :

Next Story