പാണക്കാട്ട് എത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ട് എ. സുരേഷ്
മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ യുഡിഎഫ് തീരുമാനിക്കുമെന്നും സുരേഷ് പറഞ്ഞു
മലപ്പുറം: പാണക്കാട്ട് എത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ട് വി.എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷ്. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയാകും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച.
സുരേഷിന്റെ മാറ്റം ജനങ്ങൾ അംഗീകരിക്കും എന്നാണ് പ്രതീക്ഷയെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മലമ്പുഴ വിഎസിന്റെ സ്ഥിരം മണ്ഡലം. മലമ്പുഴയുമായി സുരേഷിന് പൊക്കിൾകൊടി ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് ഒരു സാംസ്കാരിക കേന്ദ്രമാണെന്നും അനുഗ്രഹം തേടിയാണ് പാണക്കാട് എത്തിയതെന്നും സുരേഷ് പ്രതികരിച്ചു. അവിടെ വരാൻ പലതവണ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ അത് സാധ്യമായതിൽ സന്തോഷം. മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ യുഡിഎഫ് തീരുമാനിക്കുമെന്നും സുരേഷ് പറഞ്ഞു.
Next Story
Adjust Story Font
16

