Quantcast

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തും: ഡിജിപി

സ്വപ്‌ന സുരേഷിനെതിരായ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ നടപടികൾ കടുപ്പിക്കാനും പൊലീസ് തീരുമാനിച്ചതായാണ് വിവരം. അന്തിമ തെളിവെടുപ്പിനായി പൊലീസ് പഞ്ചാബിലേക്ക് പോകും. രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് നീക്കം.

MediaOne Logo

Web Desk

  • Published:

    9 Jun 2022 6:47 AM GMT

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തും: ഡിജിപി
X

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. ഗൂഢാലോചനയെക്കുറിച്ച് പരിശോധിക്കും. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.

അതേസമയം സ്വപ്‌ന സുരേഷിനെതിരായ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ നടപടികൾ കടുപ്പിക്കാനും പൊലീസ് തീരുമാനിച്ചതായാണ് വിവരം. അന്തിമ തെളിവെടുപ്പിനായി പൊലീസ് പഞ്ചാബിലേക്ക് പോകും. രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് നീക്കം.

അതിനിടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന വീണ്ടും രംഗത്തെത്തി. മുൻകൂർ ജാമ്യാപേക്ഷയിലാണ് സ്വപ്‌നയുടെ ആരോപണങ്ങൾ. മുഖ്യമന്ത്രിയും കുടുംബവും സാമൂഹ്യവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് സ്വപ്‌ന ആരോപിച്ചു. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, കെ.ടി ജലീൽ, പി.ശ്രീരാമകൃഷ്ണൻ, നളിനി നെറ്റോ, ശിവശങ്കർ എന്നിവർക്കെതിരെയാണ് ആരോപണം.

TAGS :

Next Story