മലപ്പുറത്ത് ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം-വെളിയങ്കോട് ദേശീയ പാതയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം

മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. മലപ്പുറം-വെളിയങ്കോട് ദേശീയ പാതയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബസിന്‍റെ ഇടതുവശം വശം വൈദ്യുതി പോസ്റ്റിൽ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഒരു വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റു വിദ്യാർഥികൾ സുരക്ഷിതരാണ്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‍ലാം മദ്രസ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. 45 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
Updating...
Next Story
Adjust Story Font
16

