അടിമാലിയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മേലെചിന്നാർ സ്വദേശി ജോച്ചൻ മൈക്കിൾ (48) ആണ് പിടിയിലായത്.

ഇടുക്കി: അടിമാലിയിൽ നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോയിൽ അധികം കഞ്ചാവുമായി യുവാവ് പിടിയിൽ. മേലെചിന്നാർ സ്വദേശി ജോച്ചൻ മൈക്കിൾ (48) ആണ് പിടിയിലായത്.
മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ള ജോച്ചനെ ദിവസങ്ങളായി എക്‌സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങി മേലെചിന്നാർ, വാത്തിക്കുടി ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിക്കുന്നതായിരുന്നു പതിവ്.
Next Story
Adjust Story Font
16

