Quantcast

എ.എ. റഹീമും ചിന്താ ജെറോമും സംസ്ഥാന കമ്മിറ്റിയിൽ; മുഹമ്മദ് റിയാസ് സെക്രട്ടേറിയേറ്റിൽ

88 അംഗങ്ങളാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉള്ളത്

MediaOne Logo

Web Desk

  • Updated:

    2022-03-04 08:35:31.0

Published:

4 March 2022 8:12 AM GMT

എ.എ. റഹീമും ചിന്താ ജെറോമും സംസ്ഥാന കമ്മിറ്റിയിൽ; മുഹമ്മദ് റിയാസ് സെക്രട്ടേറിയേറ്റിൽ
X

സിപിഎം സംസ്ഥാന കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങൾ. ഡിവൈ എഫ് വൈ അഖിലേന്ത്യ സെക്രട്ടറി എ.എ. റഹീമും ചിന്താ ജെറോമും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പി.എ മുഹമ്മദ് റിയാസ്, എം സ്വരാജ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തി. സജി ചെറിയാൻ, മുഹമ്മദ് റിയാസ്, എം സ്വരാജ്, വി എൻ വാസവൻ, പുത്തലത്ത് ദിനേശൻ, പി കെ ബിജു, ആനാവൂർ നാഗപ്പൻ, കെ കെ ജയചന്ദ്രൻ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.

നാല് ജില്ലാ സെക്രട്ടറിമാരെയാണ് സംസ്ഥാന സമിതിയിൽ പുതുതായി ഉൾപെടത്തിയത്. കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലാ സെക്രട്ടറിമാരാണ് സംസ്ഥാന സമിതിയിൽ വന്നിരിക്കുന്നത്. കെ.ബി റസൽ, എം എം വർഗീസ് എന്നിവർ സംസ്ഥാന കമ്മിറ്റിയിലുണ്ട്. കണ്ണൂരിൽ നിന്നുള്ള പാനോളി വത്സൻ എം.കെ സാനു എന്നിവരും കമ്മിറ്റിയിൽ ഉൾപെട്ടിട്ടുണ്ട്. മന്ത്രി ആർ.ബിന്ദു, ജോൺ ബ്രിട്ടാസ്, വി എസ് അച്ചുദാനന്തൻ എന്നിവർ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളാണ്. 88 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിൽ ഉള്ളത്.

ജി സുധാകരൻ ഉൾപ്പെടെ 13 പേരെയാണ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. എ എ റഹിം, വി പി സാനുവിന്റെയെല്ലാം പേര് സംസ്ഥാന കമ്മറ്റിയിലേക്ക് കടന്നു വരുമെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നു. അതേസമയം സിപിഎം സംസ്ഥാന സമ്മേളനം ഇന്നവസാനിക്കും. സെക്രട്ടറിയായി കോടിയേരിയെ നിലനിർത്താൻ തന്നെയാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

സംസ്ഥാന കമ്മിറ്റിയില്‍ 75 വയസെന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. 14 പേരാണ് 75 വയസ് കഴിഞ്ഞവരായി കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവരില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ്.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും. സെക്രട്ടറി പദവിയില്‍ ഇതു മൂന്നാമൂഴമാണ് കോടിയേരിക്ക്. സി.പി.എമ്മിലെ സൗമ്യമുഖമെന്ന് അറിയപ്പെടുന്ന കോടിയേരി പാർട്ടി പ്രതിസന്ധിയിൽ ആയപ്പോഴൊക്കെ മുന്നിൽ നിന്ന് നയിച്ച നേതാവ് കൂടിയാണ്. കേരളത്തിലെ സി.പി.എം പ്രവർത്തകർക്ക് കോടിയേരി എന്നത് കേവലം ഒരു സ്ഥല നാമമല്ല. മറിച്ച് പോരാട്ടങ്ങളിലൂടെ ഉരുവം ചെയ്തെടുത്ത വിപ്ലവകാരിയുടെ പേരാണ്. എന്നാൽ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വിവാദങ്ങളും കോടിയേരിക്ക് കൂടപ്പിറപ്പായിരുന്നു. അപ്പോഴൊക്കെ അതിനെ മറികടന്ന് തിരിച്ച് വന്ന ചരിത്രമാണ് കോടിയേരി ബാലകൃഷ്ണനുള്ളത്. ഇത്തവണയും ആ ചരിത്രം ആവർത്തിക്കുകയാണ്.

TAGS :

Next Story