Quantcast

ചേർത്തല കോടതിവളപ്പിലെ നാത്തൂൻപോര്; വിവാഹമോചനക്കേസിനെത്തിയ യുവതിയും ഭർതൃസഹോദരിയുമാണ് തമ്മിലടിച്ചത്

തർക്കത്തിനിടയിൽ‍ ഭാര്യയെ നിലത്തിട്ട് ചവിട്ടിയ ഭർത്താവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-09-23 13:58:31.0

Published:

23 Sept 2023 5:53 PM IST

ചേർത്തല കോടതിവളപ്പിലെ നാത്തൂൻപോര്; വിവാഹമോചനക്കേസിനെത്തിയ യുവതിയും ഭർതൃസഹോദരിയുമാണ് തമ്മിലടിച്ചത്
X

ആലപ്പുഴ: ചേര്‍ത്തലയില്‍ കോടതിവളപ്പില്‍ ഭാര്യയെ നിലത്തിട്ട് ചവിട്ടിയ ഭർത്താവ് ഗിരീഷിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. വിവാഹമോചനക്കേസിൽ കുട്ടിയെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകക്ഷികളും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഈ തര്‍ക്കം കോടതി വളപ്പിലെത്തി കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.

ചേര്‍ത്തലയിലെ കോടതി വളപ്പില്‍ കഴിഞ്ഞ ദിവസമാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ യുവതിയും ഇവരുടെ ഭര്‍തൃസഹോദരിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. തമ്മിലടിച്ച രണ്ടുസ്ത്രീകളും പരസ്പരം മുടി പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിനിടെ നിലത്തുവീണ ഭാര്യയെ ഭർത്താവ് മുഖത്ത് ചവിട്ടി. ഈ സംഭവത്തിലാണ് ഇപ്പോൾ ഭർത്താവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.




TAGS :

Next Story