Quantcast

ദത്ത് വിവാദം: ആന്ധ്ര ദമ്പതികൾ കുഞ്ഞിനെ കൈമാറി

MediaOne Logo

Web Desk

  • Published:

    20 Nov 2021 4:35 PM GMT

ദത്ത് വിവാദം: ആന്ധ്ര ദമ്പതികൾ കുഞ്ഞിനെ കൈമാറി
X

തിരുവനതപുരം പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ദത്തെടുത്തവർ കുഞ്ഞിനെ കൈമാറി. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾ ഉദ്യോഗസ്ഥ സംഘത്തിനാണ് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ നാളെ തിരുവനന്തപുരത്ത് എത്തിക്കും. ഇന്ന് രാവിലെയാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമസമിതി പ്രതിനിധിയുമടക്കമുള്ള സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടത്

ചൊവ്വാഴ്ച 'അമ്മ അനുപമയും അജിത്തും സി.ഡബ്ള്യൂ.സിക്ക് മൊഴി നല്‍കിയിരുന്നു. സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകൾ ഇരുവരും ഹാജരാക്കിയിരുന്നു. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും, അജിത്തിന്‍റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. മൊഴി നല്‍കിയ ശേഷം സി.ഡബ്ല്യു.സിയും ശിശുക്ഷേമസമിതിയും ഒത്തുകളിക്കുകയാണോ എന്ന് സംശയമുള്ളതായി അനുപമ പറഞ്ഞു.

Summary : Abduction controversy: Andhra couple handed over baby

TAGS :

Next Story