Quantcast

'ലത്തീഫ് ലീഗിന്റെ സൈബർ പോരാളി, തെളിവ് ഇതാ.., ലീഗ് നേതൃത്വം മാപ്പ് പറയണം'- സിപിഎം ജില്ലാ സെക്രട്ടറി

സജീവ പാർട്ടി പ്രവർത്തകനായ ലത്തീഫിനെ തള്ളിപ്പറയാൻ പാണക്കാട് സാദിഖലി തങ്ങൾ തയ്യാറാകണമെന്നും മോഹൻദാസ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-06-01 11:04:05.0

Published:

1 Jun 2022 9:54 AM GMT

ലത്തീഫ് ലീഗിന്റെ സൈബർ പോരാളി, തെളിവ് ഇതാ.., ലീഗ് നേതൃത്വം മാപ്പ് പറയണം- സിപിഎം ജില്ലാ സെക്രട്ടറി
X

മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച അബ്ദുൽ ലത്തീഫ് ലീഗ്കാരൻ തന്നെയാണെന്ന് ആവർത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ. മോഹൻദാസ്. നീല ചിത്രങ്ങൾ നിർമിക്കുന്നതിന് മുൻപ് ജയിലിലായ ആളാണ് അബ്ദുൽ ലത്തീഫ്. സജീവ പാർട്ടി പ്രവർത്തകനായ ലത്തീഫിനെ തള്ളിപ്പറയാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും മോഹൻദാസ് പറഞ്ഞു. അബ്ദുൽ ലത്തീഫ് ലീഗ്കാരനാണെന്ന് തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ കാണിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മോഹൻദാസ്

''സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി എന്തും വിളിച്ചുപറയുക എന്ന സ്ഥിരം രീതിയാണ് ഈ കേസിലും ലീഗ് പിന്തുടർന്നിരിക്കുന്നത്. ഇന്ത്യനൂരിലെ നാട്ടുകാർ ഒന്നടങ്കം ലത്തീഫ് ലീഗ്കാരണെന്ന് പറയുന്നു. ലീഗുകാർ കണ്ണടച്ചാൽ എല്ലാവർക്കും കണ്ണടച്ചാൽ ഇരുട്ടാവില്ല, തെളിവ് ഇന്ത്യനൂരിലെ പൗരവാലിയാണ്. സിപിഎമ്മിനെ വെല്ലുവിളിക്കുകയല്ല വേണ്ടത് നടപടി സ്വീകരിക്കുകയാണ്'' മോഹൻദാസ് പറഞ്ഞു.

ലീഗിൻറെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഇത്തരം ക്രിമിനൽ സ്വഭാവമുള്ള പൊതുപ്രവർത്തകൻമാരെ തള്ളിപ്പറയാനുള്ള ആർജ്ജവം കാണിക്കണം. അതൊരു മാതൃകയാണ്. അത് ചെയ്യാതെ സിപിഎമ്മിന്റെ നാടകമാണ്. സപിഎമ്മാണ് ഇതിന് ഉത്തരവാദി എന്ന് പറഞ്ഞ് ഞങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.

അറസ്റ്റിലായ ലത്തീഫ് ലീഗ് പ്രവർത്തകനല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഇന്നലെ പറഞ്ഞിരുന്നു. ഇത് അഞ്ചുമണി വരെ ആയുസുള്ള പച്ചക്കള്ളമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സി.പി.എം അണിയറയിൽ തയ്യാറാക്കിയ തിരക്കഥയാണ് ഈ അറസ്റ്റ്. പൊലീസിനെ ദുരുപയോഗപ്പെടുത്തി കള്ള കഥയുണ്ടാക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിന് പരാജയ ഭീതിയാണ്'. സി.പി.എം കളിക്കുന്നത് മരണക്കളിയാണെന്നുമായിരുന്നു പി.എം.എ സലാം പറഞ്ഞത്.

TAGS :

Next Story