Quantcast

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്

MediaOne Logo

Web Desk

  • Updated:

    2024-03-28 08:26:17.0

Published:

28 March 2024 1:55 PM IST

abdulnasarmadanii hospitalized
X

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞമാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

TAGS :

Next Story