Quantcast

ആരോഗ്യ നില മോശമായി; അബ്ദുന്നാസർ മഅ്ദനിയെ ഐ സി യു വിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ടാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-04-07 18:52:32.0

Published:

8 April 2022 12:00 AM IST

ആരോഗ്യ നില മോശമായി; അബ്ദുന്നാസർ മഅ്ദനിയെ ഐ സി യു വിലേക്ക് മാറ്റി
X

ആരോഗ്യ നില മോശമായതിനെ തുടർന്ന് ബംഗുളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയെ ഐ സി യു വിലേക്ക് മാറ്റി. എം ആർ ഐ സ്കാനിങ് പരിശോധനക്ക് ശേഷമാണ് നിരീക്ഷണത്തിനായി ഐ.സി.യു വിലേക്ക് മാറ്റിയത്. ഇന്ന് ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷം തുടർ ചികിത്സ തീരുമാനിക്കും.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ടാണ് മഅദനിയെ ആസ്റ്റര്‍ സി.എം.കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മർദം ഉയരുകയും ബ്ലഡ് ഷുഗർ കുറയുകയും ചെയ്തിരുന്നു. ഭാര്യ സൂഫിയയും മകൻ സലാഹുദീൻ അയ്യൂബിയും സഹചാരി റജീബുമാണ് ആശുപത്രിയിലുള്ളത്.

മഅ്ദനിക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ ഖാസിമി ആവശ്യപ്പെട്ടു.

TAGS :

Next Story