Quantcast

അഭയ കേസ്; തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ചു

കെ.എസ്.ആർ ചട്ടം പ്രകാരമാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2024-05-15 14:37:13.0

Published:

15 May 2024 8:03 PM IST

Asylum Case; Thomas Kotoors pension withdrawn,latest news malayalam
X

തിരുവനന്തപുരം: അഭയ കേസ് പ്രതി ഫാ. തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. തോമസ് എം കോട്ടൂരിൻ്റെ മറുപടി തള്ളിയ സർക്കാർ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി സസ്പെൻഡാണ് ചെയ്തതാണെന്നും മരവിപ്പിക്കുകയോ റദ്ദ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വ്യകതമാക്കി.

തന്നെ ശിക്ഷിച്ച വിധി ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും ജീവിത മാർഗമായ പെൻഷൻ തടയരുതെന്നമായിരുന്നു തോമസ് കോട്ടൂരിൻ്റെ മറുപടി. സർക്കാർ നിലപാടിനോട് പി.എസ്.സി യും യോജിച്ചതോടെയാണ് പെൻഷൻ പൂർണമായും തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്. കെ.എസ്.ആർ ചട്ടം പ്രകാരമാണ് നടപടി.

1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

TAGS :

Next Story