Quantcast

കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ, ഇരയായത് അഭിറാം; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

ശബ്‌ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകി കെട്ടിയിട്ടാണ് അഭിറാമിനെ ഇരുവരും ക്രൂരമായി മർദിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-11-03 02:27:39

Published:

3 Nov 2026 7:41 AM IST

കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ, ഇരയായത് അഭിറാം; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
X

തിരുവനന്തപുരം: ശ്രീകാര്യത്തെ പതിനേഴുകാരൻ അഭിറാമിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തങ്ങൾ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നത് അഭിറാമിൻ്റെ സുഹൃത്തിനെയായിരുന്നുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അഭിറാമിൻ്റെ ഈ സുഹൃത്ത് പെൺകുട്ടിയുടെ ആദ്യ കാമുകനായിരുന്നു. ഈ കാമുകനെ വിളിച്ചുവരുത്താൻ ഒന്നാം പ്രതിയും സുഹൃത്തും അഭിറാമിനെ നിർബന്ധിച്ചു. ഇതിന് അഭിറാം തയ്യാറാകാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയിരിക്കുന്നത്. ഒന്നാം പ്രതി കഴുത്തിൽ ബെൽറ്റ് അമർത്തി കൊലപ്പെടുത്തിയെന്നും മൊഴിയുണ്ട്.

പെൺകുട്ടിയുടെ ആദ്യ കാമുകനെയും കൂട്ടി വരാനായിരുന്നു പ്രതികൾ അഭിറാമിനോട് നിർദേശിച്ചിരുന്നത്. പക്ഷേ അഭിറാം ഒറ്റയ്ക്ക് പോവുകയായിരുന്നു. സ്ഥലത്തെത്തിയ അഭിറാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. എന്നാൽ അഭിറാം അതിന് വഴങ്ങിയില്ല. ഇതോടെ വാക്കുതർക്കമുണ്ടാവുകയും അഭിറാമിനെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

അതിക്രൂരമായ കൊലപാതകമാണ് 21ഉം 17ഉം വയസുള്ള പ്രതികൾ നടത്തിയിരിക്കുന്നത്. ബെൽറ്റ് ഉപയോഗിച്ച് കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ആദ്യം കെട്ടിയിട്ടോ കൈകാലുകൾ ബന്ധിച്ചോ ക്രൂരമായി മർദിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു. അഭിറാമിൻ്റെ മുഖത്തും ശരീരത്തിലും മർദനമേറ്റ പാടുകളുണ്ട്. മരിച്ചെന്ന് മനസ്സിലായതോടെ ചാക്കുകൊണ്ട് പകുതി ഭാഗം മറച്ച് ഉണങ്ങിയ വാഴയിലകൾ കൊണ്ട് മൃതദേഹം മൂടിയിട്ട ശേഷം പ്രതികൾ വീടുകളിലേക്ക് പോവുകയായിരുന്നു. കൊലപാതകത്തിന് മുൻപ് കസ്റ്റഡിയിലുള്ള പെൺകുട്ടിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതായും 17കാരൻ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം കേസിൽ അറസ്റ്റിലായ എസ്.ഉമർ മോഷണക്കേസുകളിലടക്കം പ്രതിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

TAGS :

Next Story