Quantcast

വിദ്യാർഥി സംഘർഷം; സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് അറസ്റ്റിൽ

സംഘർഷത്തിൽ അംഗപരിമിതനടക്കം ഏഴ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    28 Dec 2023 12:45 PM GMT

ABVP leader arrested in pandalam college conflict
X

പത്തനംതിട്ട: കേരള സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് വിദ്യാർഥി സംഘർഷത്തിന് അറസ്റ്റിൽ. പന്തളം കോളേജിലെ എബിവിപി നേതാവ് സുധി സദനാണ് അറസ്റ്റിലായത്. പന്തളം കോളേജിലെ സംഘർഷത്തിലാണ് അറസ്റ്റ്.

ഈ മാസം 21ന് കോളജിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾക്കിടെയായിരുന്നു സംഘർഷം. എസ്എഫ്‌ഐ-എബിവിപി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ അംഗപരിമിതനടക്കം ഏഴോളം എസ്എഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. കേസിൽ ഒരു എസ്എഫ്‌ഐ നേതാവിന്റെ തലയിൽ എട്ട് സ്റ്റിച്ച് അടക്കമുണ്ട്. തുടർന്ന് ഐപിസി 308 വകുപ്പ് പ്രകാരം കണ്ടാലറിയാവുന്ന 13 എബിവിപി പ്രവർത്തകർക്കെതിരെ പന്തളം പൊലീസ് കേസെടുത്തു.

ഇന്നലെയാണ് സുധിയെയും കേസിലെ ഒന്നാം പ്രതിയായ വിഷ്ണുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. സുധി സദനെയും മറ്റൊരു വിദ്യാർഥിയെയുമാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

TAGS :

Next Story