Quantcast

കുട്ടികളെ സ്കൂളില്‍ അയക്കണമെങ്കില്‍ രക്ഷിതാക്കള്‍ രണ്ട് ഡോസ് വാക്സിനെടുക്കണം: വിദ്യാഭ്യാസമന്ത്രി

കുട്ടികൾക്ക് വാക്സിൻ എടുക്കണമെന്ന ആശങ്ക വേണ്ടെന്നും വി. ശിവന്‍കുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-27 07:34:57.0

Published:

27 Oct 2021 7:24 AM GMT

കുട്ടികളെ സ്കൂളില്‍ അയക്കണമെങ്കില്‍ രക്ഷിതാക്കള്‍ രണ്ട് ഡോസ് വാക്സിനെടുക്കണം: വിദ്യാഭ്യാസമന്ത്രി
X

സ്കൂൾ തുറക്കുന്നത് സംബന്ധിച്ച അക്കാദമിക് മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. സ്കൂള്‍ തുറക്കല്‍ ആഘോഷമാക്കുമെന്ന് മന്ത്രി പറഞ്ഞു. നവംബറിലെ സാഹചര്യം അനുസരിച്ച് ടൈംടേബിൾ മാറ്റും. സ്കൂളിലെ സാഹചര്യം അനുസരിച്ചാകും ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം ഇവയുടെ ലഭ്യത പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്ക് വാക്സിൻ എടുക്കണമെന്ന ആശങ്ക വേണ്ടെന്നും രക്ഷിതാക്കൾ നിർബന്ധമായും രണ്ടു ഡോസ് വാക്സിനെടുക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, രക്ഷിതാക്കൾ ഒരു ഡോസ് വാക്സിൻ മാത്രമേ എടുത്തിട്ടുള്ളൂവെങ്കിൽ കുട്ടികളെ സ്കൂളില്‍ അയക്കാതിരിക്കുകയാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്കൂള്‍ തുറന്നാല്‍ കുട്ടികൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാം. അവരുടെ ഉൽപന്നങ്ങൾ അവതരിപ്പിക്കാം, ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാം. പ്രത്യേക രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എസ്.സി.ഇ.ആർ.ടി മാർഗരേഖ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story