Quantcast

ശബരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    8 Dec 2023 2:06 AM GMT

Accident at Sabarimala today
X

പത്തനംതിട്ട: ശബരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. തീർഥാടകർ സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ 4 പേർ കോട്ടയം മെഡിക്കൽ കോളജിലും രണ്ടു പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. ചാലയ്ക്കൽ കഴിഞ്ഞ് ഒരു കയറ്റവും വളവുമുള്ള സ്ഥലത്ത് വച്ചായിരുന്നു അപകടം. ഈ ഭാഗത്ത് റോഡിന് വീതി കുറവാണ്. സ്ഥലത്ത് നിന്ന് വാഹനങ്ങൾ മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story