താമരശ്ശേരി കൈതപൊയിലിൽ വാഹനാപകടം; ഒൻപത് പേർക്ക് പരിക്ക്
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: താമരശ്ശേരി കൈതപൊയിലിൽ വാഹനാപകടം. ട്രാവല്ലറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
അതേസമയം താമരശേരി ചുരത്തിലെ ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വൈകിട്ട് ആറ് മണിയോടെയായിരുന്നു ലോറി കുടുങ്ങിയത്.
Next Story
Adjust Story Font
16

