സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്; ഓട്ടോ ഡ്രൈവർമാർക്ക് ആരോഗ്യ ഇൻഷുറൻസ്
റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് അവതരിപ്പിച്ച് സംസ്ഥാന ബജറ്റ്. രണ്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചത്. ഇതിനായി 12 കോടി രൂപ വകയിരുത്തി.
ഓട്ടോ ഡ്രൈവർമാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ച ബജറ്റിൽ ഷീ വർക്ക് സ്‌പേയ്‌സിനായി 200 കോടി രൂപയും വകയിരുത്തിയുട്ടുണ്ട്. റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാകും.
കൂടാതെ, എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് ലഭ്യമാക്കും. ഇതിനായി 20 കോടി രൂപ വിലയിരുത്തി. മൺപാത്ര നിർമാണ മേഖലയ്ക്കായി ഒരു കോടി രൂപയും മറൈൻ സമുദ്രോൽപന്ന വികസനത്തിനായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16

