Quantcast

തൃശൂരില്‍ ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് ലോറി പാഞ്ഞുകയറി 5 മരണം; മരിച്ചവരില്‍ രണ്ട് കുട്ടികളും

നാടോടികളാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-11-26 06:49:47.0

Published:

26 Nov 2024 6:41 AM IST

Nattika accident
X

തൃശൂര്‍: തൃശൂർ നാട്ടികയിൽ ദേശീയപാതയിൽ ലോറി പാഞ്ഞു കയറി രണ്ടു കുട്ടികളടക്കം അഞ്ചു പേർക്ക് ദാരുണാന്ത്യം. പരിക്കേറ്റ ആറുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഡിവൈഡർ ഇടിച്ചു തകർത്ത് വന്ന ലോറി ദേശീയപാത നിർമാണം നടക്കുന്ന പ്രദേശത്ത് കിടന്നുറങ്ങുന്ന നാടോടി സംഘത്തിന്‍റെ മുകളിലൂടെ പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനമോടിച്ചിരുന്നത്.

പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ദേശീയപാത നിർമ്മാണത്തിനായി നാട്ടിക ജംഗ്ഷനിൽ വെച്ചിട്ടുള്ള ഡിവൈഡർ ഇടിച്ചു തകർത്ത് നിർമാണം നടക്കുന്ന റോഡിലേക്ക് വാഹനം കയറി. അപകടത്തിൽ പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആറുപേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

അപകടം നടന്ന 400 മീറ്ററിൽ അധികം ദൂരം ക്ലീനർ വാഹനം ഓടിച്ചു കൊണ്ടുപോയി. വഴി അവസാനിച്ചതോടെയാണ് മറ്റു മാർഗങ്ങളില്ലാതെ വണ്ടി നിർത്തിയത്. വാഹനം ഓടിച്ച ക്ലീനറുടെ അനാസ്ഥയാണ് അഞ്ചുപേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണം.



Updating...

TAGS :

Next Story