ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി
പത്തനംതിട്ട കോന്നിയിലെ പാറമടയിലാണ് അപകടം

പത്തനംതിട്ട: കോന്നി ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു. ഓപ്പറേറ്ററും സഹായിയും ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി. ജാര്‍ഖണ്ഡ് സ്വദേശികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
ഇന്ന് ഉച്ചക്കാണ് അപകടം സംഭവിച്ചത്. പാറകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി ചെയ്യുമ്പോഴാണ് വലിയ പാറകള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണത്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെയും ആളുകളെ പുറത്തെടുക്കാന്‍ സാധിച്ചില്ല.
Next Story
Adjust Story Font
16

