മോഡലുകളുടെ അപകടമരണം; ഡ്രൈവര്‍ സൈജുവിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് നിര്‍ണായക തെളിവ്

ഇതു സംബന്ധിച്ച നിർണായക തെളിവുകൾ സൈജുവിന്‍റെ ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2021-11-29 04:53:05.0

Published:

29 Nov 2021 4:38 AM GMT

മോഡലുകളുടെ അപകടമരണം; ഡ്രൈവര്‍ സൈജുവിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് നിര്‍ണായക തെളിവ്
X

കൊച്ചിയിൽ മോഡലുകളുടെ അപകട മരണക്കേസിൽ അറസ്റ്റിലായ ഔഡി കാർ ഡ്രൈവർ സൈജുവിന് മയക്കുമരുന്ന് ഇടപാട്. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ സൈജുവിന്‍റെ ഫോണിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. ഡിജെ പാർട്ടികളിൽ സൈജു മയക്കുമരുന്ന് എത്തിക്കാറുണ്ട്. പാർട്ടികൾക്ക് വരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് സൈജു മൊഴി നൽകിയിട്ടുണ്ട്.

ഒളിവില്‍ കഴിയവെ സൈജു ഗോവയില്‍ അടക്കം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സൈജുവിന്‍റെ മൊബൈലില്‍ നിന്ന് ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്. കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ സൈജുവിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണായകമാകും. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്‍റെ ഔഡി കാറും സാധനങ്ങളും ഇന്ന് കോടതിയിൽ ഹാജരാക്കും. സൈജുവിന്‍റെ കസ്റ്റഡി കാലാവധി നാളെ ഒരു മണിക്ക് തീരും. ഇതിന് മുന്‍പ് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.

TAGS :

Next Story