പത്തനംതിട്ട എആർ ക്യാമ്പിൽ അബദ്ധത്തിൽ വെടി പൊട്ടി
തോക്ക് കൈമാറിയത് ലോഡ് ചെയ്തതറിയാതെ

പത്തനംതിട്ട: പത്തനംതിട്ട എആർ ക്യാമ്പിൽ അബദ്ധത്തിൽ വെടി പൊട്ടി. തോക്ക് ലോഡ് ചെയ്തതറിയാതെ ആർമർ എസ്ഐ ട്രിഗർ വലിച്ചതോടെയാണ് വെടി പൊട്ടിയത്. ലോഡ് ചെയ്ത വിവരം പറയാതെയാണ് ഉദ്യോഗസ്ഥൻ തോക്ക് കൈമാറിയത്. തറയിലേക്ക് പിടിച്ചു ട്രിഗർ വലിച്ചപ്പോഴാണ് വെടി പൊട്ടിയത്.
ജില്ലയിലെ ബാങ്കുകള്‍ തമ്മില്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ പൊലീസ് എസ്‌കോര്‍ട്ട് ആവശ്യപ്പെടാറുണ്ട്. ഇത്തരത്തില്‍ പോകുന്ന പൊലീസിന് ആയുധങ്ങള്‍ കൈവശം വയ്‌ക്കേണ്ടതുണ്ട്. ഇതിനായി ആയുധപുരയില്‍ നിന്നും ആര്‍മര്‍ എസ്‌ഐ തോക്ക് ആവശ്യപ്പെടുകയും ആയുധപുരയിലെ ഉദ്യോഗസ്ഥന്‍ തോക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ലോഡ് ചെയ്ത വിവരം പറയാതെയാണ് ഉദ്യോഗസ്ഥൻ തോക്ക് കൈമാറിയത്.
എസ്ഐ, തോക്ക് തറയിലേക്ക് പിടിച്ചു ട്രിഗർ വലിച്ച് പരിശോധിച്ചപ്പോഴായിരുന്നു വെടി പൊട്ടിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

