Quantcast

കോവിഡ് നിയന്ത്രണങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാക്കിയെന്ന് റിപ്പോർട്ട്

2,96,900 കോടി രൂപയാണ് 2020-21 വർഷത്തെ കടബാധ്യത

MediaOne Logo

Web Desk

  • Published:

    12 March 2022 1:44 AM GMT

കോവിഡ് നിയന്ത്രണങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാക്കിയെന്ന് റിപ്പോർട്ട്
X

കോവിഡും തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാക്കിയെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. റവന്യു കമ്മി 1.76 ശതമാനത്തിൽ നിന്ന് 2.51 ശതമാനമായും ധന കമ്മി 2.89 ശതമാനത്തിൽ നിന്ന് 4.40 ശതമാനമായി വർധിച്ചെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു. 2,96,900 കോടി രൂപയാണ് 2020-21 വർഷത്തെ കടബാധ്യതയെന്നും ചൂണ്ടിക്കാട്ടി. ടൂറിസം, വ്യവസായം ഉൾപ്പടെയുള്ള മേഖലകളെയെല്ലാം പ്രതിസന്ധി ബാധിച്ചതായും വ്യക്തമാക്കി.

വരുമാനത്തിൽ നേരിയ വർധനവുണ്ടായെങ്കിലും തൊഴിലില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന ഗുരുതര ആശങ്കയാണ്. മടങ്ങിയെത്തിയ പ്രവാസികളിൽ 72 ശതമാനം പേർക്കും തൊഴിലില്ലാതായെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.

According to the Economic Review, Covid and subsequent restrictions have slowed down Kerala's economic growth

TAGS :

Next Story