Quantcast

കെ.എസ്.എഫ്.ഇ.യിൽനിന്ന് ലഭിച്ച തുക ട്രാൻസ്ഫർ ചെയ്ത പൂക്കോട്ടൂർ സ്വദേശിയുടെ അക്കൗണ്ടും മരവിപ്പിച്ചതായി പരാതി

കേരള ഗ്രാമീൺ ബാങ്ക് പൂക്കോട്ടൂർ ശാഖയിലെ അക്കൗണ്ട് ആണ് മരവിപ്പിക്കപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    10 April 2023 6:46 AM IST

paccount of Pookotoor native who transferred the amount received from KSFE was frozen.
X

മലപ്പുറം:കെ.എസ്.എഫ്.ഇയിൽനിന്ന് ലഭിച്ച തുക ട്രാൻസ്ഫർ ചെയ്ത മലപ്പുറം പൂക്കോട്ടൂർ സ്വദേശിയുടെ അക്കൗണ്ടും മരവിപ്പിക്കപ്പെട്ടതായി പരാതി. പൂക്കോട്ടൂർ സ്വദേശിയായ മൊയ്തീന്റെ പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ പൂക്കോട്ടൂർ ശാഖയിലെ അക്കൗണ്ടിലെ തുകയാണ് പിൻവലിക്കാൻ കഴിയാതെ മരവിപ്പിക്കപ്പെട്ടത്. ഫെഡറൽ ബാങ്ക് വഴിയാണ് പണം ട്രാൻസ്ഫർ ചെയ്തതെന്ന് കെ.എസ്.എഫ്.ഇ നൽകിയ രേഖ വ്യക്തമാക്കുന്നു.

യു.പി.ഐ ഇടപാട് വഴിയോ മറ്റോ ഒരു പൈസയും അക്കൗണ്ടിൽ വന്നിട്ടില്ല. യു.പി പൊലീസ് ആണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് സൈബർ സെൽ നൽകുന്ന വിവരം. നിയമപരമായി നീങ്ങാനാണ് പൊലീസ് നൽകുന്ന നിർദേശം. പക്ഷേ യു.പി പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മൊയ്തീൻ പറഞ്ഞു.

TAGS :

Next Story