കണ്ണൂരിൽ മാതാപിതാക്കളുടെ മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം
2015 ജനുവരി 27 നായിരുന്നു ശരത് കുമാറിനെ കൊലപ്പെടുത്തിയത്

കണ്ണൂർ: കണ്ണൂരിൽ മാതാപിതാക്കളുടെ മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം. തിമിരി സ്വദേശി ശരത് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി ജോസ് ജോർജിനെയാണ് തലശേരി സെഷൻസ് കോടതി ശിക്ഷിച്ചത്.
2015 ജനുവരി 27 നായിരുന്നു ശരത് കുമാറിനെ കൊലപ്പെടുത്തിയത്. ശരത് കുമാറിന്റെ കുടുംബം പ്രതിയുടെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു വെള്ളമെടുത്തിരുന്നത്. ഇത് പ്രതി തടഞ്ഞതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
Next Story
Adjust Story Font
16

