ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; കുറ്റം സമ്മതിച്ച് പ്രതികള്‍
കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണിന്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെയാണ് തട്ടിപ്പ് നടത്തിയ രീതി പ്രതികള്‍വിവരിച്ചത്.
കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. നേരത്തെ രണ്ട് പ്രതികളാണ് കേസില്‍ കീഴടങ്ങിയത്. അട്ടകുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
അതിന് ശേഷമാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയ രീതി വീണ്ടും പ്രതികളെ കൊണ്ട് പുനരാവിഷ്‌കരിച്ചത്. മുഖത്ത് മാസ്‌ക് വെച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. വിനീത, രാധാമണി എന്നിവരാണ് തട്ടിപ്പ് നടത്തിയ രീതി അന്വോഷണ ഉദ്യാഗസ്ഥര്‍ക്ക് മുന്നില്‍ പുനരാവിഷ്‌കരിച്ചത്.
40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പ്രതികള്‍ സമ്മതിച്ചു. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസായാതിനാലാണ് അന്വോഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളില്‍ രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
Adjust Story Font
16

