Quantcast

‘സ്​റ്റേഷനിലെത്തിയത്​ ഹാപ്പിയായിട്ട്​’; അഞ്ചുപേരെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ പ്രതി

മൂന്നിടത്തായാണ്​ കൊലപാതകം നടന്നത്​

MediaOne Logo

Web Desk

  • Updated:

    2025-02-24 16:46:47.0

Published:

24 Feb 2025 9:51 PM IST

പ്രതി അഫാനും സഹോദരൻ അഫ്​സാനും
X

പ്രതി അഫാനും സഹോദരൻ അഫ്​സാനും

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ വെട്ടിക്കൊന്ന പേരുമല സ്വദേശി അഫാൻ (23) സ്​റ്റേഷനിലെത്തിയത്​ ഒട്ടും കൂസലില്ലാതെ. സ്​റ്റേഷനിലെത്തിയത്​ സന്തോഷവാനായിട്ടാണെന്ന്​ ഇയാളുടെ സുഹൃത്ത്​ പറഞ്ഞു. ബൈക്കി​െൻറ ചാവി കറക്കി, ഇപ്പോൾ ഒപ്പിട്ട്​ വരാമെന്ന്​ പറഞ്ഞാണ്​ സ്​റ്റേഷനിലേക്ക്​ പോയത്​.

പിതാവിന്റെ മാതാവ് സൽമ ബീവി (88), സഹോദരൻ അഫ്സാൻ (13), പിതാവി​െൻറ സഹോദരൻ ലത്തീഫ് (66) ഭാര്യ ഷാഹിദ (58), അഫാ​െൻറ പെൺസുഹൃത്ത് മക്കുന്നൂർ സ്വദേശിനി ഫാർസാന എന്നിവരാണ് മരിച്ചത്. കാൻസർ രോഗിയായ മാതാവ് ഷെമി ഗുരുതരാവസ്​ഥയിൽ ആശുപത്രിയിലാണ്. കാൻസർ ബാധിതയാണ്​ ഇവർ. മൂന്നിടത്തായാണ്​ കൊലപാതകം നടന്നത്​. സഹോദരൻ അഫ്​സാന്​ കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ്​ വീട്ടിലേക്ക്​ കൊണ്ടുവന്നത്​. തുടർന്ന്​ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവശേഷം ​പ്രതി എലി വിഷം കഴിച്ച്​ ആത്​മഹത്യക്ക്​ ശ്രമിച്ചു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. കൃത്യത്തിന്​ പിന്നിൽ സാമ്പത്തിക പ്രതിസന്ധിയാണെന്ന സൂചനയുണ്ട്​.

TAGS :

Next Story