പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം; ബിസിനസിലെ വൈര്യാഗം മൂലമെന്ന് ആരോപണം
ഐസക് വർഗീസിൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്

പാലക്കാട്: പുലാപറ്റയിൽ വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം. ഉമ്മനഴി സ്വദേശിയായ ഐസക് വർഗീസിൻ്റെ വീടിന് നേരെയാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസിലെ വൈര്യാഗം മൂലം മറ്റൊരു വ്യവസായി ക്വട്ടേഷൻ കൊടുത്തതാണെന്നാണ് ഐസക് വർഗീസിന്റെ ആരോപണം.
ഇത് മൂന്നാം തവണയാണ് തനിക്ക് നേരെ ആക്രമണം നടത്തുന്നതെന്നും ഐസക് വര്‍ഗീസ് ആരോപിച്ചു. വീട്ടിലെ ചെടികള്‍ കരിഞ്ഞുനില്‍ക്കുന്നത് കണ്ടാണ് ആസിഡ് ബോംബാണ് എറിഞ്ഞതെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. ആസിഡ് വീണ് ചുമരും കേടുവന്നിട്ടുണ്ട്.
ഈ മാസം 13നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വ്യവസായിയുടെ പരാതിയില്‍ കോങ്ങാട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Next Story
Adjust Story Font
16

