Quantcast

പത്തനംതിട്ട‌ സി.പി.എ.മ്മിൽ വീണ്ടും നടപടി; തിരുവല്ല ഏരിയ കമ്മിറ്റി അംഗത്തേയും ലോക്കൽ സെക്രട്ടറിയേയും നീക്കി

ഒരാഴ്ച മുന്നേ രണ്ടുപേർക്കെതിരെ നടപടിയെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    18 Aug 2024 8:41 PM IST

പത്തനംതിട്ട‌ സി.പി.എ.മ്മിൽ വീണ്ടും നടപടി; തിരുവല്ല ഏരിയ കമ്മിറ്റി അംഗത്തേയും ലോക്കൽ സെക്രട്ടറിയേയും നീക്കി
X

പത്തനംതിട്ട: ജില്ലയിലെ സി.പി.എ.മ്മിൽ വീണ്ടും നടപടി. തിരുവല്ല ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് പുതിയ നടപടി. ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിൽ തിരുവല്ല ഏരിയ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി.

ഇയാൾക്കെതിരേയുള്ള നടപടിയുടെ കാരണം വ്യക്തമായില്ല. പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചയാളാണ് കൊച്ചുമോൻ. ഒരാഴ്ച മുൻപാണ് തിരുവല്ല ഏരിയ സെക്രട്ടറിയായിരുന്ന ഫ്രാൻസിസ് വി. ആന്റണിയെയും മറ്റൊരു ലോക്കൽ കമ്മിറ്റി അം​ഗത്തേയും സ്ഥാനത്ത് നിന്ന് നീക്കിയത്.

TAGS :

Next Story