Quantcast

തിരൂരിൽ ബിഎല്‍ഒയുടെ അശ്ലീല പ്രദർശനത്തിൽ നടപടി; വാസുദേവനെ ചുമതലയിൽ നിന്ന് നീക്കി

തന്നെ പ്രകോപിപ്പിച്ച് വീഡിയോ എടുക്കുകയായിരുന്നെന്നാണ് ബിഎല്‍ഒ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2025-11-25 09:14:41.0

Published:

25 Nov 2025 12:41 PM IST

തിരൂരിൽ ബിഎല്‍ഒയുടെ അശ്ലീല പ്രദർശനത്തിൽ നടപടി; വാസുദേവനെ ചുമതലയിൽ നിന്ന് നീക്കി
X

മലപ്പുറം: തിരൂരിൽ ബൂത്ത് ലെവല്‍ ഓഫീസറുടെ അശ്ലീല പ്രദർശനത്തിൽ നടപടി. പൊന്നാനി ബ്ലോക്ക് ഓഫീസിലെ ജീവനക്കാരനായ വാസുദേവനെ മലപ്പുറം ജില്ലാ കലക്ടർ ബിഎല്‍ഒ ചുമതലയിൽ നിന്ന് നീക്കി. തിരൂർ തൃപ്പങ്ങോട് എസ്ഐആര്‍ ഫോം പൂരിപ്പിക്കൽ ക്യാമ്പിനിടെയാണ് സംഭവം.

കഴിഞ്ഞദിവസമാണ് എസ്ഐആര്‍ ഫോം പൂരിപ്പിക്കൽ ക്യാമ്പിനിടെ വാസുദേവന്‍ അശ്ലീല പ്രദര്‍ശനം നടത്തിയത്. സ്ത്രീകളടക്കമുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്. പൊന്നാനി ബ്ലോക്ക് ഓഫീസിലെ ജീവനക്കാരനാണ് വാസുദേവന്‍. ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചശേഷമായിരിക്കും മറ്റ് നടപടികള്‍ സ്വീകരിക്കുക.

അതേസമയം, സംഭവത്തിന്‍റെ വിഡിയോ പകര്‍ത്തിയയാള്‍ തന്നെ നിരന്തരം പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് ബിഎല്‍ഒയുടെ വിശദീകരണം. പല തവണ എണീറ്റ് വന്ന് താക്കീത് നല്‍കിയെങ്കിലും അയാള്‍ പിന്മാറിയില്ലെന്നും അപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ ചെയ്തുപോയതെന്നുമാണ് വാസുദേവന്‍ പറയുന്നത്.


TAGS :

Next Story