Quantcast

ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിനെതിരായ കൈക്കൂലി പരാതിയിൽ നടപടി വൈകുന്നു; കേസെടുക്കാതെ പൊലീസ്

ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനക്ക് ശേഷം കേസെടുക്കുമെന്നാണ് മലപ്പുറം പൊലീസ് പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-28 02:37:12.0

Published:

28 Sep 2023 1:00 AM GMT

bribery case
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നിയമനം വാഗ്ദാനം ചെയ്ത് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പണം തട്ടിയെന്ന പരാതിയില്‍ ഹരിദാസിന്‍റെ പരാതിയില്‍ കേസെടുക്കാതെ പൊലീസ് . ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനക്ക് ശേഷം കേസെടുക്കുമെന്നാണ് മലപ്പുറം പൊലീസ് പറയുന്നത്. ഹരിദാസിന്‍റെ പരാതി ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡി.ജി. പിക്ക് കൈമാറിയിരുന്നു.

അതേസമയം കൈക്കൂലി ആരോപണത്തില്‍ അഖില്‍ മാത്യു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പണം നൽകിയെന്ന ആരോപണം വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നും അഖിൽ മാത്യു ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സി.ഐ.ടി.യു ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും പണം തട്ടിയെന്നാണ് പരാതി. മകന്‍റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി പണം നൽകിയ മലപ്പുറം സ്വദേശി ഹരിദാസാണ് തട്ടിപ്പിന് ഇരയായത്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയത്. താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉൾപ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുൻപ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നൽകി.

തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖിൽ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നൽകിയെന്നാണ് പരാതിക്കാരന്‍റെ ആരോപണം. നിയമനത്തിന് ആരോഗ്യ വകുപ്പിൽ അപേക്ഷ നൽകിയപ്പോൾ അഖിൽ സജീവ് നിയമനം ഉറപ്പ് നൽകി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹരിദാസ് പറയുന്നു.



TAGS :

Next Story