Quantcast

'മിസ്റ്റർ ചെകുത്താൻ ഞാൻ തോക്കെടുത്തല്ലേ, എല്ലാം ഞാൻ വീഡിയോയെടുത്തിട്ടുണ്ട്'; വിവാദ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട് നടൻ ബാല

യൂട്യൂബറുടെ പരാതിയിൽ തൃക്കാക്കര പൊലീസ് നടൻ ബാലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-08-05 07:30:20.0

Published:

5 Aug 2023 7:01 AM GMT

നടൻ ബാല
X

കൊച്ചി: യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന കേസിനിടയാക്കിയ സംഭവത്തിൽ തെളിവ് പുറത്തുവിട്ട് നടൻ ബാല. ചെകുത്താൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുന്ന ജോസ് അലക്‌സിന്റെ മുറിയിൽ ബാലയും സഹായികളുമെത്തുന്ന വീഡിയോയാണ് നടൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. 'മിസ്റ്റർ ചെകുത്താൻ... നിങ്ങളുടെ വീട്ടിൽ ഞാൻ തോക്കെടുത്തല്ലേ. ദൈവം സഹായിച്ച്, നിങ്ങളിതൊക്കെ ചെയ്യും പൊലീസ് സ്‌റ്റേഷനിൽ പോകുമെന്നറിയുന്നതിനാൽ വീഡിയോയും ഞാനെടുത്തിട്ടുണ്ട്. മനുഷ്യന്മാർ നിന്റെ സ്വഭാവം മനസ്സിലാക്കും. താങ്കൾ ദയവ് ചെയ്ത് ചെറിയ കുട്ടികൾക്ക് വേണ്ടി നാവ് കുറച്ച് നന്നാക്കൂ. ഇത് മുന്നറിയപ്പല്ല, തീരുമാനമാണ്' എന്ന പറഞ്ഞാണ് റൂമിലെ സംഭവങ്ങൾ ബാല പങ്കുവെച്ചത്.

റൂമിൽ വെച്ച് അജു അലക്‌സിന്റെ സുഹൃത്തുമായി ബാല സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ചീത്ത വാക്കുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് അജുവിനെ ഉപദേശിക്കാൻ ബാല സുഹൃത്തിനോട് ആവശ്യപ്പെടുമ്പോൾ അദ്ദേഹം അത് വർഷങ്ങളായി ചെയ്യുന്നതാണെന്നാണും എന്ത് ചെയ്യാൻ പറ്റുമെന്നുമായിരുന്നു മറുപടി. എന്നാൽ വർഷങ്ങളായി ബലാത്സംഗം ചെയ്യുന്നുണ്ടെങ്കിൽ അത് ശരിയാകുമോയെന്നാണ് അപ്പോൾ ബാല തിരിച്ചുചോദിച്ചു.

സംഭവത്തെ തുടർന്ന് യൂട്യൂബറുടെ പരാതിയിൽ തൃക്കാക്കര പൊലീസ് നടൻ ബാലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇടപ്പള്ളിയിലുള്ള ഫ്‌ളാറ്റിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ പേരിലാണ് ബാലയ്ക്കെതിരെ കേസ്. വ്ളോഗറെ ബാല ഫ്ളാറ്റിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി എന്നയാൾ ബാലയുടെ അടുത്തെത്തി മാപ്പു പറയുന്ന വീഡിയോ ബാല തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയെ ട്രോളി താൻ ചെയ്ത വീഡിയോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാല പലവട്ടം സമീപിച്ചിരുന്നുവെന്നാണ് വ്ളോഗർ പറയുന്നത്. ഇതിന് ശേഷമാണ് ഇതേ ആവശ്യം പറഞ്ഞ് ഇടപ്പള്ളിയിലുള്ള വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നത്. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് വ്ളോഗറുടെ പരാതി.

എന്നാൽ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണം ബാല നിഷേധിച്ചു. തോക്ക് കാട്ടി ഭീഷണിയുണ്ടായിട്ടില്ലെന്നും സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബാലയുടെ വിശദീകരണം.

TAGS :

Next Story