Quantcast

നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ്‌

മറ്റന്നാൾ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.

MediaOne Logo

Web Desk

  • Updated:

    2022-03-22 16:19:17.0

Published:

22 March 2022 2:21 PM GMT

നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ്‌
X

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ദിലീപിന് നോട്ടീസ് നൽകി. മറ്റന്നാൾ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. മറ്റന്നാൾ എത്താൻ അസൗകര്യമുണ്ടെന്നും തിങ്കളാഴ്ച ഹാജരാകാൻ തയ്യാറാണെന്നും ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചു.

കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് ദിലീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് രണ്ടര മാസത്തിനുശേഷമാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. എസ് പി സോജന്റെയും ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള സംഘം ആകും ദിലീപിനെ ചോദ്യം ചെയ്യുക.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലവില്‍ അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തുകള്‍ക്ക് പിന്നാലെയാണ് കേസില്‍ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.

അതേസമയം വധഗൂഢാലോചന കേസിൽ സൈബർ ഹാക്കർ സായി ശങ്ക‍ർ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ സായ് ശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായിട്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഏഴ് ദിവസത്തിനകം ഹാജരാകാമെന്ന് സായ് ശങ്കര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story