സ്ത്രീകൾക്ക് നീതി നൽകുന്നതിൽ മുഖ്യമന്ത്രി പരാജയം: ദീപിക സിങ് രജാവത്ത്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്നും ദീപിക സിങ് രജാവത്ത്

MediaOne Logo

Web Desk

  • Updated:

    2022-05-25 15:34:14.0

Published:

25 May 2022 3:29 PM GMT

സ്ത്രീകൾക്ക് നീതി നൽകുന്നതിൽ മുഖ്യമന്ത്രി പരാജയം: ദീപിക സിങ് രജാവത്ത്
X

കൊച്ചി: സ്ത്രീകൾക്ക് നീതി നൽകുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയമാണെന്ന് കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകയുമായ ദീപിക സിങ് രജാവത്ത്. നടി ആക്രമിക്കപ്പെട്ട കേസിൽ അവർക്ക് നീതി ലഭിച്ചിട്ടില്ല. ശരിയായ അന്വേഷണം ഇപ്പോഴും നടക്കുന്നില്ലെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ദീപിക ആവശ്യപ്പെട്ടു.

അതിജീവിതയെ പിന്തുണയ്ക്കാൻ കേരള സമൂഹം തയാറാകണം. ശരിയായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കണമെന്നും ദീപിക സിങ് രജാവത്ത് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ബിന്ദുകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് നേതാക്കൾക്കെതിരെ മഹിളാ കോൺഗ്രസ് വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. മന്ത്രി ആന്റണി രാജു, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുൻ മന്ത്രി എം.എം മണി എന്നിവർക്കെതിരെയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പരാതി നൽകിയത്.

Summary: CM Pinarayi Vijayan fails to give justice to women, says advocate and congress leader Deepika Singh Rajawat

TAGS :

Next Story