Quantcast

‘നിയമവ്യവസ്ഥയിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് നൽകിയത് ’ : പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ

നല്ല വിധി ആയിട്ടാണ് തോന്നുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-12-12 14:04:22.0

Published:

12 Dec 2025 5:26 PM IST

‘നിയമവ്യവസ്ഥയിലെ ഏറ്റവും കുറഞ്ഞ  ശിക്ഷയാണ് നൽകിയത് ’ : പ്രോസിക്യൂട്ടർ   അഡ്വ. അജകുമാർ
X

കൊച്ചി: പാർലമെൻ്റ് പറഞ്ഞിട്ടുള്ളതിൽ ഏറ്റവും ചെറിയ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാര്‍. ശിക്ഷയിൽ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ശിക്ഷ വേണമെന്ന് ശക്തമായി വാദിച്ചു. പാർമെൻ്റ് പറഞ്ഞ മിനിമം ശിക്ഷയാണ് ലഭിച്ചത്. 20 വർഷം ഒരു കോടതിയുടെയും ഔദാര്യം അല്ലെന്നും അജയ് കുമാർ. അപ്പീലിന് ശിപാർശ ചെയ്യുമെന്നും വിധി പ്രോസിക്യൂഷന് തിരിച്ചടിയല്ലെന്നും അദ്ദേഹം പറഞ്ഞു. എട്ടാം പ്രതി വിട്ട് പോകാനുള്ള കാരണം വിധിപ്പകർപ്പ് വായിക്കാതെ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷന് വിധി തിരിച്ചടിയല്ല, എന്നാൽ വിധിയിൽ നിരാശനാണ്. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഈ പാസ്പോർട്ടിന് വേണ്ടിയാണ് മൂന്നര വർഷം കോടതി മുറിയിൽ നീറിയത്.

വിചാരണ വേളയിലുണ്ടായ ബുദ്ധിമുട്ടുകൾ പറയേണ്ട ഇടങ്ങളിൽ വ്യക്തമായി പറയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ വിജയിച്ചു എന്ന് നിയമമന്ത്രി പി. രാ ജീവ് പറഞ്ഞു. കിട്ടാവുന്നതിൽ വച്ച് വലിയ ശിക്ഷ ലഭിച്ചു എന്നും മന്ത്രി പറഞ്ഞു. പതിനാല് വർഷമാണ് ജീവപര്യന്തം. എന്നാൽ അതിൽ അധികം ഇവിടെ ലഭിച്ചു. നല്ല വിധി ആയിട്ടാണ് തോന്നുന്നതെന്നും വിധിയുടെ പൂർണ ഭാഗം കിട്ടിയ ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ജഡ്ജിനും പ്രോസിക്യൂഷനും എതിരായിട്ടുള്ള സമൂഹമാധ്യമ പ്രതികരണങ്ങൾ തെറ്റാണ്. വിധിയോട് വിയോജിപ്പ് ഉണ്ടാകാം. വിധിന്യായത്തെ നമുക്ക് വിമർശിക്കാം, വിധി പറയുന്ന ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിക്കുന്നില്ലെന്നും മന്ത്രി

കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ് കോടതി വിധിച്ചിരുന്നു. 120ബി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതിികൾക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതിജീവിതയുടെ സ്വർണമോതിരം തിരികെ നൽകണമെന്നും കോടതി. തട്ടിക്കൊണ്ടുപോകലിന് 10 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പെൻഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫൈൻ അടയ്ക്കാത്ത പക്ഷം ഒരുവർഷം അധികം ശിക്ഷ അനുവദിക്കണം.

TAGS :

Next Story