Quantcast

സിദ്ദിഖ് അക്രമി, സിനിമയിൽ നിന്ന് വിലക്കണമെന്ന് നടി രേവതി സമ്പത്ത്

നടൻ റിയാസ് ഖാൻ മോശമായി സംസാരിച്ചു, ലൈംഗിക ചു​വയോടെ അശ്ലീല മെസ്സേജുകൾ അയച്ചുവെന്നും നടി

MediaOne Logo

Web Desk

  • Updated:

    2024-08-25 09:21:13.0

Published:

25 Aug 2024 11:10 AM IST

സിദ്ദിഖ് അക്രമി, സിനിമയിൽ നിന്ന് വിലക്കണമെന്ന് നടി രേവതി സമ്പത്ത്
X

തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടർന്ന് രാജിവെച്ച അമ്മ ജനറൽ സെ​ക്രട്ടറി സിദ്ദിഖ് അക്രമിയാണെന്നും സിനിമയിൽ നിന്ന് വിലക്കണമെന്നും നടി രേവതി സമ്പത്ത്. രാജിവൈകിയതിന്

പിന്നിൽ ചില തന്ത്രങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു. സിദ്ദിഖ് നിഷ്കളങ്കനാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം. നിരവധി പേരുടെ സ്വപ്നങ്ങൾ ചവിട്ടി തകർത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെത്. ഇനിയും അദ്ദേഹത്തിന് അവസരം നൽകാൻ ഇവിടെ ആളുണ്ട്. സുഹൃത്തുക്കളും മോശമായ അനുഭവം പങ്കുവെച്ചിട്ടുണ്ട്. തെളിവുകൾ സഹിതമാണ് പലരും സംസാരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ കൂടെ ഭാഗമായാണ് ഇത​ുണ്ടായത്. ചവിട്ടി പുറത്താക്കേണ്ട ആളാണ്. നിയമപരമായി നീങ്ങാത്തത് ഭയം മൂലമല്ല. ഉറപ്പുകൾ പലപ്പോഴും വാക്കുകളിൽ മാത്രമാണെന്നും തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. നടൻ റിയാസ് ഖാനും മോശമായി സംസാരിച്ചു. ലൈംഗിക ചു​വയോടെ അശ്ലീല മെസ്സേജുകൾ അയച്ചു. സംവിധായകൻ രാജേഷ് ടച്ച് റിവറിന് എതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

TAGS :

Next Story