'രണ്ട് മൂന്നുപേർ എവിടെയെങ്കിലും നിന്ന് കുരച്ചാലൊന്നും പൃഥ്വിരാജ് ഒറ്റപ്പെടില്ല'; നടി ഷീല
എന്തോ പേടിച്ചിട്ടാണ് 'എമ്പുരാൻ' റി എഡിറ്റ് ചെയ്തതെന്ന് ഷീല മീഡിയവണിനോട്

കോഴിക്കോട്: എന്തോ പേടിച്ചിട്ടാണ് 'എമ്പുരാൻ' റി എഡിറ്റ് ചെയ്തതെന്ന് നടി ഷീല. ജനങ്ങളുടെ മനസ്സിൽ കോളിളക്കം ഉണ്ടാക്കും, ചിന്തിക്കാൻ തുടങ്ങും എന്നതാണ് എതിർപ്പിന് കാരണം. രണ്ട് മൂന്നുപേർ എവിടെയെങ്കിലും നിന്ന് കുരച്ചാൽ പൃഥ്വിരാജ് ഒറ്റപ്പെട്ട് പോകില്ലെന്നും ഷീല മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ഞങ്ങളുടെ കൂടെ അഭിനയിക്കുന്ന ആളാണ് പൃഥ്വിരാജ്. അമ്മ സംഘടനയിലുള്ളവരെല്ലാം നല്ല ബുദ്ധിയുള്ളവരാണ്.ഇത്തരം ചെറിയ കാര്യങ്ങളിലൊന്നും അഭിപ്രായം പറയേണ്ടതില്ലെന്നും ഷീല പറഞ്ഞു.എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മ പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷീലയുടെ മറുപടി.
'എമ്പുരാൻ സിനിമ കണ്ടു.ആദ്യത്തെ പടത്തിൽ നിന്നും ഒരുപാട് മികച്ചതാണ് എമ്പുരാൻ.ഒരു ഇംഗ്ലീഷ് പടം കാണുന്നതായി തോന്നുകയൊള്ളൂ..എന്തിനാണ് ആ പടത്തിനെക്കുറിച്ച് ഇത്തരം വിവാദമുണ്ടാക്കുന്നതെന്ന് അറിയില്ല. വിവാദങ്ങൾ സിനിമക്ക് ഫ്രീയായി പബ്ലിസിറ്റി നൽകുകയാണ്. ചിത്രം എന്തിനാണ് എഡിറ്റ് ചെയ്യുന്നത്. വേറെ സിനിമകളൊന്നും എഡിറ്റ് ചെയ്തിട്ടില്ലാല്ലോ.എന്തോ മറച്ചുവെക്കാനാണ് അത് എഡിറ്റ് ചെയ്യുന്നത്. പൃഥ്വിരാജ് മികച്ച സംവിധായകനാണ്'.ഷീല പറഞ്ഞു.
Adjust Story Font
16

