നടിയെ അക്രമിച്ച കേസ്: പ്രതികൾക്ക് 20 വർഷം കഠിന തടവ്
വിധി പറയുന്നതിനിടെ നിർഭയ കേസ് പരാമർശിച്ച് കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ്. 120ബി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതിികൾക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതിജീവിതയുടെ സ്വർണമോതിരം തിരികെ നൽകണമെന്നും കോടതി. തട്ടിക്കൊണ്ടുപോകലിന് 10 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പെൻഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫൈൻ അടയ്ക്കാത്ത പക്ഷം ഒരുവർഷം അധികം ശിക്ഷ അനുവദിക്കണം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസിൻ്റെ സെൻസേഷൻ ശിക്ഷ വിധിക്കുന്നതിൽ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല എന്ന് കോടതി പറഞ്ഞു. കുറ്റക്കാർ എല്ലാം 40 വയസ്സിന് താഴെയുള്ളവരാണെന്നും കോടതി പറഞ്ഞു. വിധി പറയുന്നതിനിടെ കോടതി നിർഭയ കേസ് പരാമർശിച്ചു. സ്ത്രീയുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റം സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ ശിക്ഷിക്കപ്പെടണമെന്ന് കോടതി നിരീക്ഷിച്ചു. ഇരയായ വ്യക്തി അനുഭവിച്ച ഭയം, അപമാനം, നിസ്സഹായത എന്നിവ കോടതി ഗൗരവത്തോടെ കണ്ടു. ഒന്നാം പ്രതി (പൾസർ സുനി) ഒഴികെയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും, എല്ലാവരും 40 വയസ്സിൽ താഴെയുള്ളവരായതും വധശിക്ഷയോ ജീവപര്യന്തമോ നൽകാതിരിക്കാൻ കാരണമായി. ഇവർക്ക് തിരുത്തപ്പെടാൻ അവസരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവർ സഹായികൾ അല്ലേ എന്നും കോടതി പറഞ്ഞിരുന്നു. സ്ത്രീയുടെ ശരീരത്തിൽ സമ്മതമില്ലാതെ തൊടാൻ പാടില്ല എന്നതാണ് നീതിന്യായ വ്യവസ്ഥ. യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഉറപ്പാണോ എന്ന് എന്ന് കോടതി ചോദിപ്പോൾ ഉറപ്പാണെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ജഡ്ജിയുടെ കാര്യത്തിലും അങ്ങനെ തന്നെ അല്ലേ എന്നും കോടതി ചോദിച്ചു. റേപ്പിന്‍റെ കാര്യത്തിൽ മാത്രമോ എന്ന് കോടതി ചോദിച്ചപ്പോൾ എല്ലാ കാര്യത്തിലും അങ്ങനെ തന്നെ എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതികൾക്ക് മാനസാന്തരം സംഭവിക്കാനുള്ള സാധ്യത ഇല്ലേ എന്ന് കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ സമൂഹത്തിന് മാതൃകയാകണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്ന് കോടതി പ്രതികരിച്ചു.
പ്രതികളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ മാക്സിമം ശിക്ഷ നൽകാനാകൂ എന്ന് പൾസര്‍ സുനിയുടെ അഭിഭാഷകൻ വാദിച്ചു. ഇവിടെ അതിജീവിതയുടെ നിസ്സഹായവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്ന് കോടതി പറഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെന്ന് നാലാം പ്രതി വിജീഷിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ലെന്ന വാദവുമായി ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ. നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്കുള്ള ശിക്ഷവിധിക്കുന്നതിനുള്ള വാദത്തിനിടെയാണ് അഭിഭാഷകൻ ഇത്തരമൊരു വാദം ഉന്നയിച്ചത്. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകാൻ പാടുള്ളു എന്നും അഭിഭാഷകൻ വാദത്തിനിടെ പറഞ്ഞു.
അതിജീവിതയുടെ നിസ്സഹായത പരിഗണിക്കേണ്ടതല്ലേ എന്ന് കോടതി തിരിച്ച് ചോദിച്ചു. സ്ത്രീയുടെ സകല അന്തസ്സും അഭിമാനവും പ്രധാനമാണെന്നും കോടതി പറഞ്ഞു. പൾസർ സുനിയുടെ അഭിഭാഷകന്റെ വാദം പ്രോസിക്യൂഷൻ എതിർത്തു. പൾസർ സുനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്, രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പള്‍സര്‍ സുനി ഏഴര വര്‍ഷം റിമാന്‍ഡ് തടവുകാരന്‍ ആയിരുന്നു. മറ്റ് പ്രതികളും അഞ്ച് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിരുന്നു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചിത്രമെടുക്കൽ, ഇത് പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.
ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എട്ടാം പ്രതി നടന്‍ ദിലീപ് അടക്കമുള്ള നാല് പേരെ കോടതി വെറുതെ വിട്ടത്.
Adjust Story Font
16

