Quantcast

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച; അജിത്കുമാറിൻ്റെ മൊഴിയെടുക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ട് നിമിഷങ്ങൾക്കകമാണ് ഇത്തരത്തിലൊരു നടപടി

MediaOne Logo

Web Desk

  • Updated:

    2024-09-27 08:24:39.0

Published:

27 Sept 2024 11:47 AM IST

ADGP
X

തിരുവനന്തപുരം: എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപി എം.ആർ അജിത്കുമാറിൻ്റെ മൊഴിയെടുക്കുന്നു. പൊലീസ് ആസ്ഥാനത്ത് ഡിജിപി നേരിട്ടാണ് മൊഴിയെടുക്കുന്നത്. രണ്ട് കൂടിക്കാഴ്ചകളിലാണ് മൊഴിയെടുക്കുക. തൃശൂരിലേയും, തിരുവനന്തപുരത്തെയും കൂടിക്കാഴ്ചയിലാണിത്.

ഔദ്യോഗികപദവി ദുരുപയോഗം ചെയ്തോയെന്നടക്കമുള്ള കാര്യങ്ങളാണ് മൊഴിയെടുപ്പിലൂടെ അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ട് നിമിഷങ്ങൾക്കകമാണ് ഇത്തരത്തിലൊരു നടപടി. കേസ് രജിസ്റ്റർ ചെയ്യാതെയുള്ള അന്വേഷണമായതിനാൽ കൂടിക്കാഴ്ച നടത്തിയ ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാലെ, റാം മാധവ് എന്നിവരുടെ മൊഴി രേഖപ്പെടുത്താൻ കേരളാ പൊലീസിന് സാധിക്കില്ല.

TAGS :

Next Story