സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തരപ്രമേയം; എസ്ഇ,എസ്‍ടി വിഭാഗങ്ങൾക്ക് വിതരണം ചെയ്യാനുള്ള 10,000 പവന്‍റെ സ്വർണ മെഡലുകൾ വരെ പിടിച്ചുവച്ചെന്ന് മാത്യു കുഴൽനാടൻ
ഞങ്ങൾ ഉഷാറാണെന്ന ബഡായി മാത്രമേ സർക്കാരിനുള്ളുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി

മാത്യു കുഴൽനാടൻ | Photo| SabhaTv
തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങൾക്ക് വിതരണം ചെയ്യാനുള്ള പതിനായിരം പവൻ വരുന്ന സ്വർണ മെഡലുകൾ വിതരണം ചെയ്യാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചു കൊണ്ടായിരുന്നു ആരോപണം.
കേരളത്തിന്റെ കടം പത്ത് കൊണ്ട് മൂന്നിരട്ടിയായി. തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ ഞെരിച്ചുകൊന്നുവെന്ന് കുഴൽനാടൻ പറഞ്ഞു.നികുതിപിരിവ് ധനവകുപ്പ് കാര്യമായി നടത്തുന്നില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.ഞങ്ങൾ ഉഷാറാണെന്ന ബഡായി മാത്രമേ സർക്കാരിനുള്ളുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ കേരളത്തെ വരിഞ്ഞ് മുറുക്കുന്നത് കണ്ട് പ്രതിപക്ഷം സന്തോഷിക്കുകയാണെന്ന് ഭരണപക്ഷം ആരോപിച്ചു. ഈ സഭാ സമ്മേളനകാലത്തെ നാലാമത്തെ അടിയന്തരപ്രമേയ ചർച്ചയാണ് നടക്കുന്നത്.
Next Story
Adjust Story Font
16

